13-kg-simon
ഹ്യൂമൻ റൈറ്റ്‌സ് പ്രൊമോഷൻ മിഷനും വാര്യാപുരം വൈ.എം.എയും ചേർന്ന് സംഘടിപ്പിച്ച 'മനുഷ്യാവകാശ പ്രവർത്തക സംഗമം 2020' ജില്ലാ പോലീസ് മേധാവി കെ ജി.സൈമൺ ഉദ്ഘാടനം ചെയ്യുന്നു. ഫിലിപ് മാത്യം , സാമുവേൽ പ്രക്കാനം, പി.എം. ജോൺസൺ , ബിജു എം വറുഗീസ് എന്നിവർ സമീപം

പത്തനംതിട്ട: വിവേചനങ്ങൾ കൂടാതെ മനുഷ്യന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന സാമൂഹിക നീതിയിലൂന്നിയ വ്യവസ്ഥിതിക്കായി നില കൊള്ളണമെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ അഭിപ്രായപ്പെട്ടു. ലോക മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി ഹ്യൂമൻ റൈറ്റ്‌സ് പ്രമോഷൻ മിഷനും വാര്യാപുരം വൈ.എം.എ.യും ചേർന്ന് സംഘടിപ്പിച്ച മനുഷ്യാവകാശ പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാര്യാപുരം വൈ.എം.എ ഹാളിൽ നടന്ന സംഗമത്തിൽ വൈ.എം.എ പ്രസിഡന്റ് പി.എം ജോൺസൺ അദ്ധ്യക്ഷത വഹിച്ചു . മിഷൻ ജില്ലാ പ്രസിഡന്റ് സാമുവൽ പ്രക്കാനം മനുഷ്യാവകാശ സന്ദേശം നൽകി. കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബിജു എം.വറുഗീസ് ,വൈ.എം.എ സെക്രട്ടറി ഫിലിപ് മാത്യം,മിനി ജോൺ, സാം സാമുവേൽ,അനു മോനി ,സാലമ്മ ബിജി തുടങ്ങിയവർ പ്രസംഗിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ നേടിയ ജില്ലാ പൊലീസ് മേധാവിയെ ചടങ്ങിൽ ആദരിച്ചു.