പത്തനംതിട്ട : വൈ.എം.സി.എ യുടെ പത്തനംതിട്ട സബ് റീജിയൻ ചെയർമാനായി അഡ്വ.ബാബുജി കോശിയേയും ജനറൽ കൺവീനറായി ഏബൽ മാത്യുവിനേയും തിരഞ്ഞെടുക്കപ്പെട്ടു.
വിനോദ് കോശി (കുമ്പളാംപൊയ്ക), ജസ്റ്റിൻ ജോർജ്ജ് മാത്യു (പത്തനംതിട്ട)വൈസ് ചെയർമാൻമാർ. വർഗീസ് ജി. കുരുവിള (കടമ്പനാട് ) യൂത്ത് ഫോറം കൺവീനർ, എം.ജി.ഗീതമ്മ (നന്നുവക്കാട്) വിമൻസ് ഫോറം കൺവീനർ, തോമസ് ഉമ്മൻ (കൂടൽ) ട്രെയിനിംഗ്ആൻഡ് ലീഡർഷിപ്പ് കൺവീനർ, സാലി ജോസ് (വെട്ടൂർ ) മിഷൻ ആൻഡ് ഡെവലപ്‌മെന്റ് കൺവീനർ, പ്രൊഫ. തോമസ് അലക്‌സ് (റാന്നി) സ്‌പോർട്ട്‌സ് ആൻഡ് ഗെയിംസ് കമ്മിറ്റി കൺവീനർ, റോയി സാമുവൽ (ഓമല്ലൂർ) മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ കൺവീനർ, ശോഭ കെ. മാത്യു (നന്നുവക്കാട് നോർത്ത് ) യുവത പ്രമോട്ടർ എന്നിവരെയും തിരഞ്ഞെടുത്തു. അടൂർ വൈ.എം.സി.എയിൽ നടന്ന തിരഞ്ഞെടുപ്പിൽ നോമിനേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ.സി.പി.മാത്യു വരണാധികാരിയായിരുന്നു.