കൊടുമൺ:പറക്കോട് അനന്തരാമപുരം മാർക്കറ്റിൽ പ്രവർത്തിക്കുന്ന അടൂർ നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സ് ഏതു നിമിഷവും തകർന്നു വീഴുന്ന അവസ്ഥയിൽ. മാസങ്ങളായിട്ടും അധികാരികളുടെ ഭാഗത്തു നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല. അടൂർ നഗരസഭയുടെ 14-ാം വാർഡിൽ പറക്കോട് അനന്തരാമപുരം മാർക്കറ്റിൽ ഇരു നിലകളിലായി പ്രവർത്തിക്കുന്ന മുനിസിപ്പാലിറ്റി ഷോപ്പിംഗ് കോംപ്ലക്സ് 1992ൽ പ്രവർത്തനം ആരംഭിച്ച അതേ അവസ്ഥയിൽ തന്നെയാണ് ഇപ്പോൾ തുടരുന്നത്‌. കെട്ടിടത്തിന്റെ മേൽക്കൂരയുടെ കോൺക്രീറ്റ് ഇളകി വീണ് അപകട സാദ്ധ്യത ഏറെയാണ്.മേൽക്കൂരയും കൈവരികളും തകർന്നിട്ടുണ്ട് . ഒട്ടനവധി വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനവും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി ചെയ്യാൻ എല്ലാ വർഷവും നഗരസഭ ഫണ്ട് അനുവദിക്കുമെങ്കിലും അത് ഉപയോഗിക്കില്ലെന്ന ആക്ഷേപം ശക്തമാണ്. കേട്ടിടത്തിന്റെ മുകൾ വശത്ത് മഴവെള്ളം കെട്ടിക്കിടന്നു കൊതുക് പെരുകുന്നത് ജനങ്ങളിൽ ഭീതി ഉണർത്തുന്നു. പറക്കോട് അനന്തരാമപുരം മാർക്കറ്റിൽ എത്തുന്ന കച്ചവടക്കാരും സാധാരണക്കാരെയും ഒരുപോലെ ഭീതിയിലാഴ്ത്തുകയാണ് കെട്ടിടം.

‌‌അധികാരികൾ എത്രയും വേഗം ഈ പ്രശ്‌നത്തിൽ ഇടപെട്ട് പരിഹാരം കണ്ടെത്തണം. ഇല്ലെങ്കിൽ വലിയ അപകടം സംഭവിക്കും..

(വ്യാപാരികൾ)

-1992 ൽ സ്ഥാപിച്ച കെട്ടിടം

-യാതൊരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല

-മേൽക്കൂരയും കൈവരികളും തകർന്നു