
പത്തനംതിട്ട: മുൻ എം.എൽ.എയും കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാനും ജില്ലാ പ്രസിഡന്റുമായിരുന്ന ഡോക്ടർ ജോർജ് മാത്യുവിന്റെ 37-മത് അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 15ന് വൈകിട്ട് 4 ന് പത്തനംതിട്ട ഡോ. ജോർജ് മാത്യു സ്മാരക ആഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പ്രസിഡന്റ് വിക്ടർ ടി. തോമസ് അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം കേരള കോൺഗ്രസ് എം. ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി മുൻ എം. പി ജോയി എബ്രഹാം ഉദ്ഘാടനം ചെയ്യും. പാർട്ടി ഉന്നതാധികാര സമിതി അംഗം അറയ്ക്കൽ ബാലകൃഷ്ണപിള്ള അനുസ്മരണ സന്ദേശം നൽകും. ഡോ.ജോർജ് മാത്യു മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് രൂപം നൽകുമെന്ന് ജനറൽ സെക്രട്ടറി അഡ്വ. എൻ. ബാബു വർഗീസ് അറിയിച്ചു.