കോന്നി: കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുവാൻ കേന്ദ്ര സർക്കാർ തയാറാകണമെന്നു കേരള കോൺഗ്രസ് (എം )നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളുടെ നിലനിൽപിന് വേണ്ടിയുള്ള സമരമാണ് കർഷകർ നടത്തുന്നത്. ധാർഷ്ട്യം അവസാനിച്ചു കർഷകരോടും ഇന്ത്യൻ ജനതയോടും അനുഭാവ സമീപനം കേന്ദ്ര സർക്കാർ സ്വീകരിക്കണം. പ്രതികൂല കാലാവസ്ഥയിൽ പോലും സഹന സമരം നടത്തുന്ന കർഷകർക്ക് കേരള കോൺഗ്രസ് (എം )നിയോജക മണ്ഡലം കമ്മിറ്റി ഐക്യ ദാർഡ്യം പ്രഖ്യാപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ കോന്നി നിയോജക മണ്ഡലത്തിൽ ഇടതു മുന്നണിയിൽ കേരള കോൺഗ്രസ് (എം )ന് അർഹമായ പരിഗണന ലഭിച്ചില്ലെന്നും യോഗം വിലയിരുത്തി. ഇത് സംബന്ധിച്ച് പരാതി പാർട്ടി നേതൃത്വത്തിനും മുന്നണി നേതൃത്വത്തിനും നൽകുന്നതിന് തീരുമാനിച്ചു. പാർട്ടി സ്ഥാനാർത്ഥികൾ മത്സരിച്ച വാർഡുകളിൽ വിജയം ഉറപ്പാണെന്ന് യോഗം വിലയിരുത്തി. നിയോജക മണ്ഡലം പ്രസിഡന്റ് എബ്രഹാം വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റഷീദ് മുളന്തറ,സംസ്ഥാന കമ്മിറ്റി അംഗം സാം വാഴോട്, മാത്യു സി.ജോർജ്, ജോസ് പി. സി.അനിയൻ പത്തിയത്ത്, ചെറിയാൻ കോശി, സണ്ണി ജോർജ്, യൂസഫ് എം. ബിനോജ് കുമ്മണ്ണൂർ, രാജു പി. സി. റജി ചിറ്റാർ, സുമ റജി, ലിസി മോൾ അച്ഛൻകുഞ്ഞ്, എന്നിവർ പ്രസംഗിച്ചു.