 
മല്ലപ്പള്ളി : നിലനിൽപ്പിനു വേണ്ടി സമരം ചെയ്യുന്ന കർഷകരെ അടിച്ചമർത്താനുള്ള കേന്ദ്ര നീക്കം ജനദ്രോഹമാണെന്ന് കേരള കോൺഗ്രസ് (ജോസഫ്) ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോൾ പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളി പോസ്റ്റ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹാബേൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ശാമുവേൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. പി.ജി. ദിലിപ്കുമാർ, ജോസഫ് ചാക്കോ, പി.പി. ജോൺ, റോയി വർഗീസ്, ബാബു മോഹനൻ , വർഗീസ് മാമ്മൂട്ടിൽ, വാളകം ജോൺ, റജി മാത്യു, സജി പഴവരിക്കൽ എന്നിവർ പ്രസംഗിച്ചു.