മല്ലപ്പള്ളി : ചെങ്ങരൂർ ജംഗ്ഷന് സമീപം കരാറുകാരൻ താമസിച്ചുവന്ന മുറിയിൽ നിന്നും അരലക്ഷത്തോളം രൂപാ അപഹരിച്ചതായി കീഴ്വായ്പ്പൂര് പൊലീസിൽ പരാതി നൽകി. ഇന്നലെ പകൽ നടന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തിയാതായി പൊലീസ് അറിയിച്ചു.