 
ചെങ്ങന്നൂർ: അനുദിനം വർദ്ധിക്കുന്ന ഇദ്ധനവില മോട്ടോർ തൊഴിലാളികളേയും സമൂഹത്തിന്റെ എല്ലാ മേഖലേയും തകർക്കുന്നതാണെന്ന് ഐ.എൻ.ടി.യു.സി ചെങ്ങന്നൂർ മണ്ഡലം സമ്മേളനം ആരോപിച്ചു. സമ്മേളനവും കൊടിമരത്തിന്റെ ഉദ്ഘാടനവും ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി കെ.ദേവദാസ് നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോർജ് തോമസ് ഇടനാട് അദ്ധ്യക്ഷത വഹിച്ചു.എം.ആർ.ചന്ദ്രൻ, രൻജു കൃഷ്ണൻ,എം.വി ജയൻ,പി.ജി വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു.