13-cgnr-ayyappanmar
കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അയ്യപ്പഭക്തരെ വാഹനത്തിൽ കുത്തി നിറയ്ക്കുന്നു.

ചെങ്ങന്നൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത്കൊവിഡ് മാനദണ്ഡങ്ങൾ തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും ടാക്‌സി ഡ്രൈവർമാർ. ആരോഗ്യ വകുപ്പോ പൊലീസോ റെയിൽവേ പരിസരത്ത് എത്താറില്ല. ഇവിടെ എത്തുന്ന അയ്യപ്പഭക്തർ കൊവിഡ് ടെസ്റ്റ് നടത്താൻ സ്ഥലം അന്വേഷിച്ചാൽ നിലയ്ക്കൽ മാത്രമാണെന്ന് പറഞ്ഞ് തെറ്റിധരിപ്പിച്ച് വാഹനങ്ങളിൽകയറ്റി കൊണ്ടുപോവുകയാണ്. മുൻ സീറ്റുകളിൽ ഡ്രൈവറോടൊപ്പം യാത്രക്കാരെ കയറ്റുകയും, ഏഴുസീറ്റ് വാഹനങ്ങളിൽ പത്തുപേരേയും, ഒൻമ്പത് സീറ്റ് വാഹനങ്ങളിൽ 11 പേരേയും കയറ്റിയാണ് പമ്പയ്ക്കുള്ളയാത്ര. രണ്ട് വാഹനങ്ങളിൽ സഞ്ചരിക്കേണ്ട യാത്രക്കാരെ ഒരു വാഹനത്തിൽ കുത്തിനിറച്ച് അമിതലാഭം കൊയ്യുന്നത് ഡ്രൈവർമാർ.