കോന്നി: യുവാവിനെ തലയ്ക്ക് വെട്ടി പരിക്കേല്പിച്ചയാളെ കോന്നി പൊലീസ് അറസ്​റ്റു ചെയ്തു. കോന്നി താഴം കാച്ചാനത്ത് ശോഭനാ ഭവനത്തിൽ സുരേന്ദ്രനെയാണ് എസ്.എച്ച്.ഒ സി.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്​റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. അയൽവാസിയായ ജയവിലാസത്തിൽ ഗോപകുമാർ പറമ്പിൽ കപ്പ നട്ടുകൊണ്ടിരിക്കെ ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയും വെട്ടുകത്തികൊണ്ട് ഗോപകുമാറിന്റെ തലയുടെ ഇടതുഭാഗത്ത് സുരേന്ദ്രൻ വെട്ടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേന്ദ്റനെതിരെ നിരവധി പരാതികൾ പൊലീസിന് നൽകിയിരുന്നതായി ഗോപകുമാറിന്റെ വീട്ടുകാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് ശേഷം റിമാൻഡ് ചെയ്യും.