കോഴഞ്ചേരി: ചെറുകോൽപ്പുഴ വേലൻപടി ജംഗ്ഷനു സമീപത്തു നിന്നും മൂന്ന് ടിപ്പർ ലോറിയും, ഒരു മണ്ണുമാന്തിയന്ത്രവും പൊലീസ് പിടികൂടി. രാത്രി കാലങ്ങളിൽ വ്യാപക പച്ചമണ്ണ് ഖനനം നടത്തുന്നെന്ന പരാതിയിൽ ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണിന്റെ നിർദ്ദേശപ്രകാരം പെഷ്യൽ ബാഞ്ച് ആർ. ജോസിന്റെ നേതൃത്തിൽ നിഴൽ പൊലീസ് അംഗങ്ങളായ ശരത് കുമാർ, റാം മോഹൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് വാഹനങ്ങൾ പിടികൂടിയത്. ചെറുകോൽപുഴ വേലൻ പടി ജംഗ്ഷനു സമീപത്തുനിന്നുമാണ് വാഹനങ്ങൾ പിടിച്ചത്. വാഹനം ഓടിച്ചിരുന്ന ശ്യാംകുമാർ , നെടുമണ്ണിൽ പുത്തൻവീട് പുല്ലാട്, മനോജ് , മണപ്പുിത്ത് ഹൗസ് അയിരൂർ സൗത്ത് ഷിജൂ ചെറിയാൻ, നെടിയ പറമ്പിൽ ഹൗസ് നാരങ്ങാനം വലിയ കുളം, ജെ.സി.ബി.ഡ്രൈവർ സുനിൽ ഗോപാൽ, മംഗലത്ത് ഹൗസ്, മേലുകര കോഴഞ്ചേരി എന്നിവരെ കസ്റ്റഡിയിൽ എടുത്തു.