 
തിരുവല്ല: ശുചീകരണ സന്ദേശം ഉയർത്തി തിരുവല്ല മാർത്തോമ്മ കോളേജ് എൻ.സി.സി യുടെയും ഇരുവെള്ളിപ്ര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.സി.സിയുടെയും നേതൃത്വത്തിൽ 12 മുതൽ 17 വരെ ശുചിത്വ വാരാഘോഷമായി ആചരിക്കും. ശുചിത്വ വാരാചരണത്തിന്റെ ഉദ്ഘാടനം 15 കേരള ബറ്റാലിയൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ലെഫ്റ്റണന്റ് തോമസ് വർഗീസ് നിർവഹിച്ചു. ശുചിത്വ വാരാചരണത്തിന്റെ ഭാഗമായി കാവുംഭാഗത്തെ കുട്ടികളുടെ പാർക്ക് ശുചിയാക്കി പ്ലാസ്റ്റിക്ക് വിമുക്ത മേഖലയാക്കി. തുടർന്നുള്ള ദിവസങ്ങളിൽ തിരുവല്ലയിലെ പൊതുസ്ഥലങ്ങൾ, റോഡുകൾ എന്നിവ ശുചിയാക്കും.പദ്ധതിയുടെ ഭാഗമായി പ്ലോഗിംഗ് , തെരുവ്നാടകം, പോസ്റ്റർ പ്രദർശനം, സെമിനാർ, പ്ലാസ്റ്റിക്ക് വിരുദ്ധ സന്ദേശ റാലി എന്നിവ സംഘടിപ്പിക്കും. ലഫ്റ്റണന്റ് റെയിസൻ സാം രാജു, തേർഡ് ഓഫീസർ മെൻസി വർഗീസ് സുബേദാർ സത്യം റെഡി, സീനിയർ അണ്ടർ ഓഫീസർ ഋഷി ഗോവിന്ദ്, അശ്വിൻ, കോളിൻ എസ്, വെസ്ലി വർഗീസ് എന്നിവർ പ്രസംഗിച്ചു.