പന്തളം: ഉള്ളന്നൂർ വിളയാടിശേരിൽ ശ്രീഭദ്രാ ഭഗവതീ ക്ഷേത്രത്തിലെ ഉത്സവം നാളെ ക്ഷേത്രതന്ത്രി ശിവശർമ്മൻ തന്ത്രിയുടെയും മേൽശാന്തി എം.ആർ.രാജേഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടക്കും.രാവിലെ 5.15 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 6 ന് പൊങ്കാല 8. 15 ന് പന്തീരടി പൂജ, പറയിടീൽ, 9.30 ന് അഭിഷേകം, 12 ന് കവിൻ പൂജാ, 6.30ന് ദീപക്കാഴ്ച.