ഓതറ: കൾച്ചറൽ ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ സ്വപ്‌നപദ്ധതിയുടെ ആദ്യഭവനത്തിന്റെ താക്കോൽദാനം സംഘടന രക്ഷാധികാരി കെ.ടി.ചാക്കോയുടെ സാന്നിദ്ധ്യത്തിൽ പ്രസിഡന്റ് ജോബി കെ.ജോസഫ്, ട്രഷറർ ഏബ്രഹാം മാത്യു എന്നിവർ ചേർന്ന് നിർവഹിച്ചു. അഡ്വ.ഏബ്രഹാം പ്ലാവിനാൽ, ഓതറ സത്യൻ, റെജി പാണ്ടിശേരിൽ, ഷിബു ഏബ്രഹാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.