 
കുമ്പഴ : മസ്‌കറ്റിൽ ജോലിയിലിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കുമ്പഴ മയിലാടുപാറ അടിമുറിയിൽ വീട്ടിൽ എൻ. കെ. മുരളീധരൻ നായർ (59) ആണ് മരിച്ചത്. മസ്‌ക്കറ്റിലെ ഓഫീസിൽ കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെ ആണ് സംഭവം. സംസ്‌കാരം പിന്നീട്. ഭാര്യ: ശാരദ. മക്കൾ: മോനിഷ, മുകേഷ്. മരുമകൻ: അൻസിൽ. ചെറുമകൻ: അമൽ.