കോഴഞ്ചേരി : ശബരിമല ആചാര അനുഷ്ഠാനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് നടപ്പിലാക്കണമെന്നും, നൂറ്റാണ്ടുകളായി പരമ്പരാഗതമായി നടന്നുവരുന്ന ശബരിമലയിലെ പ്രത്യേക ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി നടന്നുവരുന്ന തങ്കയങ്കി രഥഘോഷ യാത്രയും തിരുവാഭരണ ഘോഷയാത്രയും അനുബന്ധ ചടങ്ങുകളും ആചാരപരമായി നടത്തണമെന്നും ഹിന്ദു ഐക്യവേദി കോഴഞ്ചേരി താലൂക്ക് പഠന ശിബിരം യോഗം ആവശ്യപ്പെട്ടു. യോഗം ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി വി.സുശീൽകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി രമേഷ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരിദാസ്,സംസ്ഥാന സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.പി.സോമൻ, ജില്ലാ വൈസ് പ്രസിഡന്റ് എ.കെ. മോഹൻദാസ്,ജില്ലാ സെക്രട്ടറി മനോജ് കോഴഞ്ചേരി,താലൂക്ക് ജനറൽ സെക്രട്ടറിമാരായ ഹരികുമാർ ഇലന്തൂർ, ശശിധരകുറുപ്പ്, വൈസ് പ്രസിഡന്റ് കെ.പി. രാജൻ പിള്ള, തുളസി ദാസ് എന്നിവർ പ്രസംഗിച്ചു.