മല്ലപ്പള്ളി : ചെങ്ങരൂരിൽ മാർ സേവേറിയോസ് ടീച്ചർ എഡ്യൂക്കേഷൻ കോളേജിന്റെ സമീപം കണമൂട്ടിൽ ബിൽഡിംഗിൽ അന്യസംസ്ഥാന കരാറുകാരന്റെ മുറി കുത്തിത്തുറന്ന് 52000 രൂപയും രേഖകളും മോഷ്ടിച്ചതായി പരാതി. നാഗർകോവിൽ സ്വദേശി ടി. ശ്രീകുമാർ (രവി) കഴിഞ്ഞ ദിവസം 10.30ന് പുറത്തുപോയ ശേഷമാണ് സംഭവം.സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ നിരീക്ഷണ കാമറയിൽ 10.40ന് രണ്ട് യുവാക്കൾ ബൈക്കിലെത്തുന്നതും തിരികെ 11.28ന് മടങ്ങുന്നതുമായ ദൃശ്യങ്ങളുണ്ട്. ഇയാളുടെ വിവരങ്ങൾ അറിയാവുന്നവരാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. കീഴ്‌വായ്പൂര് പൊലീസ് അന്വേഷണം ആരംഭിച്ചു.