ചെന്നീർക്കര: മലമുകളിൽ മുപ്പതോളം കുടുംബങ്ങൾക്ക് പൈപ്പ് ലൈൻ ഇനിയുമകലെ!...ചെന്നീർക്കര ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ പമ്പുമലയുടെ നെറുകയിലാണ് 'ലൈഫ് മിഷൻ' പദ്ധതിയിൽ പണിയുന്ന നാല് വീടുകൾ ഉൾപ്പെടെയുളള മുപ്പതിൽപരം വീട്ടുകാർ കുടിവെള്ളത്തിനായി കാത്തിരിക്കുന്നത്.വേനൽ തുടങ്ങുന്ന ആദ്യമാസത്തിൽ തന്നെ ഇവിടുത്തെ കിണറുകൾ വറ്റിവരളും. ആഴ്ചയിൽ രണ്ട് തവണ മാത്രമാണ് ഇവിടെ ടാങ്കറിൽ വെള്ളം എത്തുന്നത്. ഇപ്പോൾ പമ്പുമല ബഥനി പള്ളിപ്പടിയിൽ വരെ എത്തിയിട്ടുളള പൈപ്പ് ലൈൻ മണലൊടി-മുണ്ടൻ കാവനാൽ-മേമുറി വഴി ഏകദേശം 500 മീറ്റർ നീട്ടിയാൽ സാധാരണക്കാരായ ഒരുപറ്റം നാട്ടുകാരുടെ ശുദ്ധജല ദൗർലഭ്യത്തിന് പരിഹാരമാകും. കുടിവെള്ളത്തിനൊഴിച്ച് മറ്റ് ആവശ്യങ്ങൾക്ക് വേനൽക്കാലത്ത് കലാവേദി പുഞ്ച വയലിലെ കുളങ്ങളിൽ എത്തി വെള്ളം ശേഖരിക്കേണ്ട അവസ്ഥയാണ് ഇവിടുത്തുകാർക്ക്.