smruthi
തപസ്യ സംഘടിപ്പിച്ച എം.ജി.സോമൻ അനുസ്മരണം നടൻ കൃഷ്ണപ്രസാദ്‌ ഉത്ഘാടനം ചെയ്യുന്നു

തിരുവല്ല: നിർമ്മാണം പൂർത്തിയാകുന്ന തിരുവല്ല ബൈപ്പാസ് റോഡിന് എം.ജി.സോമന്റെ പേര് നൽകണമെന്ന് നടൻ കൃഷ്ണപ്രസാദ് പറഞ്ഞു. അനശ്വര നടൻ എം.ജി.സോമന്റെ 23-ാം ചരമവാർഷികത്തോടനുബന്ധിച്ച് തപസ്യയുടെ നേതൃത്വത്തിൽ തിരുവല്ലയിൽ സംഘടിപ്പിച്ച സോമ ഗായത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തപസ്യ താലൂക്ക് വർക്കിംഗ് പ്രസിഡന്റ് എം.ആർ.സതീഷ് അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര സംവിധായകൻ എം.ബി.പത്മകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. തപസ്യ മേഖലാ ഉപാദ്ധ്യക്ഷൻ ഡോ.രാജേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. തിരുവല്ലാ ബൈപാസിന്‌ എം. ജി.സോമന്റെ പേര് നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ജില്ലാ കാര്യാദ്ധ്യക്ഷൻ പി.വി.ജഗദാനന്ദ് അവതരിപ്പിച്ചു. തഹസിൽദാർ ജോൺ വർഗീസ്, പൊലീസ് ഇൻസ്പെക്ടർ പി.എസ്.വിനോദ്, ചലച്ചിത്ര സംഗീത സംവിധായകൻ വിനു തോമസ്,കെ.ആർ.പ്രതാപചന്ദ്രവർമ്മ, വിനു കണ്ണഞ്ചിറ,തപസ്യ സംസ്ഥാന സഹസംഘടനാ സെക്രട്ടറി ശിവകുമാർ അമൃതകല,മേഖല അദ്ധ്യക്ഷൻ ഡോ.ബി.ജി.ഗോകുലൻ, ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ വസുദേവം,ട്രഷറാർ ശ്രീദേവി മഹേശ്വർ,താലുക്ക് സെക്രട്ടറി എസ്.സുമേഷ്, താലൂക്ക് ഉപാദ്ധ്യക്ഷൻ മുരളീധരൻപിള്ള,എം.ജി.സോമന്റെ കുടുംബാംഗങ്ങളായ സാജി സോമൻ, സിന്ധു ഗിരിഷ്, ബിന്ദു സജി,കൊച്ചുമക്കൾ,അഡ്വ.വി.ജിനചന്ദ്രൻ,ആർ ജയകുമാർ,ജോയ് ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൺ വി.റാഫേൽ,ശരൺ, രാധാകൃഷ്ണൻ വേണാട്ട്,അഡ്വ.അരുൺ പ്രകാശ് എന്നിവർ സംസാരിച്ചു.