14-ksrtc-mechanical-team
യാത്രക്കിടയിൽ കേടായ പോലീസ് വാഹനം ശരിയാക്കി നൽകിയ ചെങ്ങന്നൂർ കെഎസ്ആർടിസി മെക്കാനിക്കൽ ടീം

ചെങ്ങന്നൂർ: കേടായ പൊലീസ് വാഹനത്തിന് കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോയിലെ മെക്കാനിക്കൽ ടീമിന്റെ സഹായഹസ്തം. വനിതാ പൊലീസുമായി കഴിഞ്ഞ ദിവസം കോട്ടയം, വൈക്കം എന്നിവിടങ്ങളിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് പോയി തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയ പൊലീസ് ബസ് ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് മുൻപിൽ വച്ച് കേടായപ്പോഴാണ് സഹായിക്കാൻ കെ.എസ്.ആർ.ടി.സി മെക്കാനിക്കൽ ടീം എത്തിയത്. രാത്രി 12മണിയോടെയാണ് ബസ് ചെങ്ങന്നൂരിലെത്തിയത്. ഗിയർബോക്‌സ് കേടായതിനെത്തുടർന്നാണ് ബസ് ഓടിക്കാൻ പറ്റാതാകുകയായിരുന്നു. ഉടൻ തന്നെ സംഘം ചെങ്ങന്നൂർ ഡിപ്പോയുമായി ബന്ധപെട്ടു. കെ.എസ്.ആർ ടി.സി യൂണിയൻ നേതാവായ മോഹൻകുമാറിന്റെ നിർദ്ദേശപ്രകാരം ചാർജ് മാൻ മുഹമ്മദ് ഷാജഹാന്റെ നേതൃത്വത്തിൽ മനുകുമാർ, ഗിരീഷ്.കെ, ബിലുമോഹൻ, അനിൽ കുമർ, റെയിസൺ, രമേഷ് കുമാർ എന്നിവരടങ്ങുന്ന മെക്കാനിക്ക് ടീം പുലർച്ചെ 1.30 ഓടെ വണ്ടി ശരിയാക്കി.തുടർന്നാണ് പൊലീസ് സംഘം തിരുവനന്തപുരത്തേയ്ക്ക് യാത്ര തുടർന്നത്.