result

പത്തനംതിട്ട: സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും ഇനി നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ. നാളെ വൈകിട്ടോടെയറിയാം ജില്ലയുടെ രാഷ്ട്രീയ മനസ് എങ്ങോട്ടാണെന്ന്. വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിനു ശേഷം വിശ്രമത്തിലായ നേതാക്കളും സ്ഥാനാർത്ഥികളും പ്രവർത്തകരുമെല്ലാം ഉണർന്നിട്ടുണ്ട്. എത്ര സീറ്റുകൾ വരെ കിട്ടാം എന്ന അവസാന ഘട്ട വിലയിരുത്തൽ കഴിഞ്ഞു. മൂന്ന് മുന്നണികളും ശുഭ പ്രതീക്ഷയിലാണ്. ജില്ലാ പഞ്ചായത്ത് ഭരണം നിലനിറുത്തുമെന്ന് യു.ഡി.എഫും പിടിച്ചെടുക്കുമെന്ന് എൽ.ഡി.എഫും അക്കൗണ്ട് തുറക്കുമെന്ന് എൻ.ഡി.എയും അവകാശവാദം ഉന്നയിക്കുന്നു. നഗരസഭകൾ എല്ലാം തങ്ങൾക്കൊപ്പം പോരുമെന്ന് യു.ഡി.എഫും എൽ.ഡി.എഫും വാദിക്കുന്നു. ബ്ളോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ രാഷ്ട്രീയ വിഷയങ്ങൾ കൂടാതെ വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് കണക്കു പറഞ്ഞുള്ള അവകാശവാദത്തിന് മുന്നണികൾ മുതിരുന്നില്ല. ഭൂരിപക്ഷവും നേടുമെന്നാണ് ഇടത്, വലത് മുന്നണി നേതാക്കളുടെ പുറമേയുള്ള പറച്ചിൽ.

വോട്ടെണ്ണൽ നാളെ

നിലവിൽ പത്ത് വർഷമയി യു.ഡി.എഫ് ഭരിക്കുന്നു. കഴിഞ്ഞ തവണ 16ൽ 12സീറ്റും നേടിയാണ് യു.ഡി.എഫ് ഭരണം നിലനിറുത്തിയത്.

ഇത്തവണ പ്രതീക്ഷിക്കുന്നത്

യു.ഡി.എഫ്: 12 സീറ്റുകൾ

എൽ.ഡി.എഫ് : 9 മുതൽ 11 വരെ

എൻ.ഡി.എ : 1 സീറ്റ്

നിർണായകം: കൊടുമൺ, കോന്നി, കുളനട ഡിവിഷനുകളിലെ ഫലം.

പത്തനംതിട്ട:

നിലവിലെ ഭരണം യു.ഡി.എഫ്, ആകെ സീറ്റ് : 32

ഇത്തവണ പ്രതീക്ഷിക്കുന്നത്

യു.ഡി.എഫ് : 23 സീറ്റുകൾ

എൽ.ഡി.എഫ് : 19 സീറ്റുകൾ

നിർണായകം: യു.ഡി.എഫ് റിബലുകൾ നേടുന്ന വോട്ടുകൾ.

പന്തളം :

നിലവിലെ ഭരണം എൽ.ഡി.എഫ്, ആകെ സീറ്റ് : 33

ഇത്തവണ പ്രതീക്ഷിക്കുന്നത്

യു.ഡി.എഫ് : 18 - 20 സീറ്റുകൾ

എൽ.ഡി.എഫ് : 20 - 23 സീറ്റുകൾ

എൻ.ഡി.എ : 15 -18 സീറ്റ്

അടൂർ :

നിലവിലെ ഭരണം എൽ.ഡി.എഫ്, ആകെ സീറ്റ് : 28

ഇത്തവണ പ്രതീക്ഷിക്കുന്നത്

യു.ഡി.എഫ് : 17- 20 സീറ്റുകൾ

എൽ.ഡി.എഫ് :14 - 17 സീറ്റുകൾ

എൻ.ഡി.എ : 6 സീറ്റ്

തിരുവല്ല

നിലവിലെ ഭരണം യു.ഡി.എഫ്, ആകെ സീറ്റ് : 39

ഇത്തവണ പ്രതീക്ഷിക്കുന്നത്

യു.ഡി.എഫ് : 22 സീറ്റുകൾ

എൽ.ഡി.എഫ് : 25 സീറ്റുകൾ

എൻ.ഡി.എ : 12 സീറ്റ്

ഇത്തവണ പ്രതീക്ഷിക്കുന്നത്

യു.ഡി.എഫ് : 5

എൽ.ഡി.എഫ് : 4 - 5

ഇത്തവണ പ്രതീക്ഷിക്കുന്നത്

യു.ഡി.എഫ് : 25 - 28

എൽ.ഡി.എഫ് : 24 - 27

എൻ.ഡി.എ : 3 - 5