ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

കോന്നി: കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ (സി.എഫ്.ആർ.ഡി) ഉടമസ്ഥതയിലുളള കോളജ് ഓഫ് ഇൻഡിജൻസ് ഫുഡ് ടെക്‌നോളജി(സി.എഫ്.ടി.കെ) യിൽ കെമിസ്ട്രി വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകനെ ആവശ്യമുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത ബിരുദാനന്തര ബിരുദം(നെറ്റ് അഭികാമ്യം). താത്പര്യമുളള ഉദ്യോഗാർഥികൾ ഈ മാസം 21ന് രാവിലെ 11 ന് കോന്നി സി.എഫ്.ആർ.ഡി ആസ്ഥാനത്ത് നടക്കുന്ന വോക്ക്ഇൻഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും തിരിച്ചറിയൽ രേഖയും ഹാജരാക്കണം.

അപേക്ഷ ക്ഷണിച്ചു

കോന്നി : സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർഡി യുടെ കീഴിൽ എലിമുളളുംപ്ലാക്കലിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയൻസ് കോന്നിയിലെ 202021 അദ്ധ്യയന വർഷത്തെ എം കോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ബിരുദാനന്തര ബിരുദ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0468 2382280, 8547005074, 9645127298.

ക്വട്ടേഷൻ ക്ഷണിച്ചു

പത്തനംതിട്ട : ജില്ലയിലെ ജില്ലാ രജിസ്ട്രാർ ഓഫീസിലെയും 15 സബ് രജിസ്ട്രാർ ഓഫീസിലെയും ആവശ്യത്തിനായി പ്രിന്റർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഈ മാസം 21ന് വൈകിട്ട് നാലിനകം ജില്ലാ രജിസ്ട്രാർ, ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസ്, പത്തനംതിട്ട എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0468 2223105.

മനുഷ്യാവകാശ ദിനാചരണം

പത്തനംതിട്ട : നെഹ്രു യുവകേന്ദ്ര പത്തനംതിട്ടയും യുവ ക്ലബ് മോതിരവയൽ അമ്പലപ്പാറയും സംയുക്തമായി മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മനുഷ്യാവകാശ റാലി സംഘടിപ്പിച്ചു. നെഹ്രു യുവ കേന്ദ്ര ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ പി.സന്ദീപ് കൃഷ്ണൻ റാലി ഉദ്ഘാടനം ചെയ്തു. മാർ ക്രിസ്സോസ്റ്റം പാലിയേറ്റീവ് കെയർ റാന്നി പഴവങ്ങാടി ഏരിയ വൈസ് പ്രസിഡന്റ് ഫാദർ എ.എസ് ബിജു റാലി അഭിസംബോധന ചെയ്തു. വൈസ് പ്രസിഡന്റ് അജോയുടെ അദ്ധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി അനൂപ്,നെഹ്രു യുവകേന്ദ്ര നാഷണൽ യൂത്ത് വോളന്റിയർ എന്നിവർ സംസാരിച്ചു.