പന്തളം: തിരഞ്ഞെടുപ്പ് ഫലം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പന്തളം നഗരസഭയിൽ മുന്നണികൾ. ചെയർമാനെ സംബന്ധിച്ച് ഏകദേശ ധാരണയായി. എൽ ഡി എഫിനാണ് ഭൂരിപക്ഷം കിട്ടുന്നതെങ്കിൽ സി പി എമ്മിലെ കെ.പി.ചന്ദ്രശേഖര കുറുപ്പും ആർ.ജ്യോതികുമാറുമാണ് പരിഗണനയിലുള്ളത്. മുതിർന്ന നേതാവ് എന്ന പരിഗണനയിൽ ചന്ദ്രശേഖരക്കുറുപ്പിനാണ് മുൻതൂക്കം.യു. ഡി .എഫിൽ അഡ്വ:ഡി.എൻ. തൃദിപ്, നൗഷാദ് റാവുത്തർ, കെ ,ആർ വിജയകുമാർ എന്നിവരാണ് പരിഗണനയിലുള്ളത് . എൽ.ഡി. എഫിന് 23 സീറ്റുകൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ തവണ 15 സീറ്റ് ലഭിച്ചു. ഉപതിരഞ്ഞെടുപ്പിൽ ഒരു സിറ്റ് നഷ്ടപ്പെട്ടു. അവിടെ എസ്.ഡി.പി ഐ വിജയിച്ചത്. യൂ .ഡി എഫിന് കഴിഞ്ഞ പ്രാവശ്യം 11 കൗൺസിലർമാരായാരുന്നു. ഇക്കുറി 20 പേർ വിജയിക്കുമെന്ന് നേതാക്കൾ പറഞ്ഞു.ബി.ജെ .പി 18 സിറ്റുകൾ ലഭിക്കുമെന്ന അവകാശവാദമുന്നയിക്കുന്നുണ്ടങ്കിലും ഫലപ്രഖ്യാപനത്തിനു ശേഷമേ ചെയർമാൻ വൈസ് ചെയർമാൻ സ്ഥാനാർത്ഥികളെക്കുറിച്ച് ആലോചിക്കു. കഴിഞ്ഞ കൗൺസിലെ അദ്ധ്യക്ഷ അടക്കം 16 പേരാണ് ഇത്തവണ ഇടതുമുന്നണിയിൽ മത്സരിച്ചത്. 33 ഡിവിഷനുകളാണുള്ളത്