 
ചെങ്ങന്നൂർ: അനുമതിയില്ലാതെ മണ്ണെടുത്തതിന് പിടിച്ചെടുത്ത വാഹനങ്ങൾ പൊലീസ് വിട്ടയച്ചെന്നു പരാതി. തന്റെ വസ്തുവിൽ നിന്ന് മണ്ണെടുത്തതിന് അങ്ങാടിക്കൽ തെക്ക് ആശീർവാദിൽ അനിൽകുമാറിന്റെ ഭാര്യ ജോമോളാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. അരീക്കരയിലെ 34 സെന്റ് സ്ഥലത്തു നിന്ന് നവംബർ 30 ന് പുലർച്ചെയാണ് 15 ലോഡോളം മണ്ണെടുത്തത്. സമാപവാസികൾ
വാഹനങ്ങൾ തടഞ്ഞിട്ടു. തഹസിൽദാർ, വില്ലേജ് ഓഫിസർ, ഡിവൈഎസ് പി എന്നിവർക്കു ജോമോൾ പരാതി നൽകിയതോടെ പൊലീസെത്തി 3 ലോറികളും ഒരു മണ്ണുമാന്തിയന്ത്രവും പിടിച്ചെടുത്തു.
ഭൂമി അളന്നു തിട്ടപ്പെടുത്താൻ പൊലീസ് നിർദ്ദേശിച്ചതനുസരിച്ച് ജോമോൾ സ്ഥലം അളന്നു തിരിച്ച് കല്ലിട്ടു. എന്നാൽ തന്റെ അനുമതിയില്ലാതെ മണ്ണെടുത്തതിന് കേസ് രജിസ്റ്റർ
ചെയ്തിട്ടില്ലെന്നും വാഹനങ്ങൾ പൊലീസ് വിട്ടുകൊടുത്തെന്നും ആരോപിച്ചാണ് പരാതി നൽകിയത്.