തിരുവല്ല: കിഫ്‌ബി ഫണ്ട് ചെലവഴിച്ച് നിർമ്മാണം പുരോഗമിക്കുന്ന കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിന്റെ ആദ്യഘട്ട ടാറിംഗ് ഇന്ന് മുതൽ തുടങ്ങും. കാവുംഭാഗം മുതലാണ് ടാറിംഗ് ജോലികൾ ആരംഭിക്കുന്നത്. അഞ്ചര മീറ്റർ വീതിയിലും അഞ്ച് സെന്റിമീറ്റർ കനത്തിലുമാണ് ടാറിംഗ് നടക്കുക. ഇടിഞ്ഞില്ലം വരെയുള്ള അഞ്ച് കിലോമീറ്ററിലെ ആദ്യഘട്ട ടാറിംഗ് ഒരാഴ്ചയ്ക്കകം പൂർത്തിയാകും. അടുത്തഘട്ടം ടാറിംഗ് ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് നീക്കം. ടാറിംഗ് ജോലികൾ ആരംഭിക്കുന്നതിനാൽ ഇന്ന് മുതൽ 23 വരെ കാവുംഭാഗം -ഇടിഞ്ഞില്ലം റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ പാതകളിലൂടെ കടന്നുപോകണമെന്ന് പൊതുമരാമത്ത് അസി.എക്സി. എൻജിനീയർ അറിയിച്ചു.