
നഗരസഭകളും വോട്ടെണ്ണൽ കേന്ദ്രങ്ങളും :
അടൂർ നഗരസഭ : അടൂർ ഹോളി എയ്ഞ്ചൽസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ. പത്തനംതിട്ട : പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയം.
തിരുവല്ല : തിരുവല്ല എം.ജി.എം ഹയർ സെക്കൻഡറി സ്‌കൂൾ.
പന്തളം : പന്തളം എൻ.എസ്.എസ് കോളജ്.
ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ :
പഞ്ചായത്തുകളും വോട്ടെണ്ണൽ കേന്ദ്രവും
മല്ലപ്പള്ളി ബ്ലോക്ക് : ആനിക്കാട്, കവിയൂർ, കൊറ്റനാട്, കല്ലൂപ്പാറ, കോട്ടാങ്ങൽ, കുന്നന്താനം, മല്ലപ്പള്ളി മല്ലപ്പള്ളി സി.എം.എസ് ഹയർ സെക്കൻഡറി സ്‌കൂൾ.
പുളിക്കീഴ് ബ്ലോക്ക് : കടപ്ര, കുറ്റൂർ, നിരണം, നെടുമ്പ്രം, പെരിങ്ങര.
തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂൾ.
കോയിപ്രം ബ്ലോക്ക് : അയിരൂർ, ഇരവിപേരൂർ, കോയിപ്രം, തോട്ടപ്പുഴശേരി, എഴുമറ്റൂർ, പുറമറ്റം. പുല്ലാട് വിവേകാനന്ദ ഹൈസ്‌കൂൾ.
ഇലന്തൂർ ബ്ലോക്ക് : ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ, ചെറുകോൽ, കോഴഞ്ചേരി, മല്ലപ്പുഴശേരി, നാരങ്ങാനം. കോഴഞ്ചേരി സെന്റ് തോമസ് കോളജ്.
റാന്നി ബ്ലോക്ക് : റാന്നി പഴവങ്ങാടി, റാന്നി, റാന്നി അങ്ങാടി, റാന്നി പെരുനാട്, വടശേരിക്കര, ചിറ്റാർ, സീതത്തോട്, നാറാണംമൂഴി, വെച്ചൂച്ചിറ.
റാന്നി പെരുമ്പുഴ എം.എസ് ഹയർ സെക്കൻഡറി സ്‌കൂൾ.
കോന്നി ബ്ലോക്ക് : കോന്നി, അരുവാപ്പുലം, പ്രമാടം, മൈലപ്ര, വള്ളിക്കോട്, തണ്ണിത്തോട്, മലയാലപ്പുഴ കോന്നി എലിയറയ്ക്കൽ.
അമൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ.
പന്തളം ബ്ലോക്ക് : പന്തളം തെക്കേക്കര, തുമ്പമൺ, കുളനട, ആറന്മുള, മെഴുവേലി. പന്തളം എൻ.എസ്.എസ് കോളജ്.
പറക്കോട് ബ്ലോക്ക് : ഏനാദിമംഗലം, ഏറത്ത്, ഏഴംകുളം, കടമ്പനാട്, കലഞ്ഞൂർ, കൊടുമൺ, പളളിക്കൽ.
അടൂർ കേരള യൂണിവേഴ്‌സിറ്റി ബിഎഡ് സെന്റർ.
ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ട്
പത്തനംതിട്ട: കൊവിഡ് രോഗബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും വേണ്ടി നൽകിയ സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പടെയുള്ള പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. അതത് പ്രദേശങ്ങളിലെ വരണാധികാരികളാണ് പോസ്റ്റൽ ബാലറ്റുകൾ എണ്ണുക. നാളെ രാവിലെ 8 ന് ശേഷം ലഭിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ തുറക്കില്ല. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ പോസ്റ്റൽ, സ്‌പെഷ്യൽ പോസ്റ്റൽ ബാലറ്റുകൾ കളക്ടറേറ്റിൽ എണ്ണും.