പന്തളം : പട്ടികജാതി വികസന വകുപ്പിന്റെ പന്തളം ചേരിക്കൽ എെ.ടി.എെയിൽ ഇലക്ട്രിഷ്യൻ, മെക്കാനിക്കൽ മോട്ടോർ വെഹിക്കിൾ എന്നീ ട്രേഡുകളിൽ താൽക്കാലിക ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. എൻജിനീയറിംഗ് ഡിഗ്രിയും മൂന്ന് വർഷം ഡിപ്ളോമയും സമാന മേഖലയിലുള്ള രണ്ട് വർഷത്തെ മുൻ പരിചയവുമാണ് യോഗ്യത. താൽപ്പര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 18ന് രാവിലെ 10.30ന് എെ.ടി.എെയിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം.