അടൂർ : പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാല ഊർജ ദിന വെബ്മീറ്റ് നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്തു .ഗ്രന്ഥശാലാ പ്രസിഡന്റ് എസ്.മിരാ സാഹിബ് അദ്ധ്യക്ഷത വഹിച്ചു .കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട് എം.ഷാം ജാൻ കറണ്ട് ചാർജ് എങ്ങനെ ലാഭിക്കാം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു.സുരേഷ് ബാബു,എസ്. അൻവർഷാ,അടൂർ ഖൈസ്,എച്ച്. റിയാസ്,ബിനിൽ വർഗീസ്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ആർ ഉണ്ണികൃഷ്ണൻ മോഡറേറ്ററായിരുന്നു.