 
പത്തനംതിട്ട: ദേശീയ കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംയുക്ത കർഷക സമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനിയിൽ രാവിലെ 10 മുതൽ വൈകിട്ട് 7 വരെ സത്യാഗ്രഹം നടത്തി. മാത്യു ടി തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ നേതാവ് എ.പി ജയൻ അദ്ധ്യക്ഷത വഹിച്ചു. കർഷകസംഘം സംസ്ഥാന ജോയിൻ സെക്രട്ടറി ഓമല്ലൂർ ശങ്കരൻ,ആർ. ഉണ്ണികൃഷ്ണപിള്ള, പ്രൊഫ ടി.കെ.ജി നായർ, എ.പദ്മകുമാർ, ബാബു കോയിക്കലേത്ത്, എം.എൽ.എമാരായ വീണാ ജോർജ്,രാജു എബ്രഹാം, കിസാൻ ജനത നേതാവ് അലക്‌സ് കണ്ണമല, ശ്രീരേഖ, രാജു നെടുമ്പുറം, വി.കെ പുരുഷോത്തമൻ പിള്ള, ഷാഹുൽ ഹമീദ്, ആർ തുളസീധരൻ തുടങ്ങിയവർ പങ്കെടുത്തു.