 
ചെങ്ങന്നൂർ: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചെങ്ങന്നൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണസമരം നടത്തി. ചെങ്ങന്നൂർ ആൽത്തറ ജംഗ്ഷനിൽ നടന്ന ധർണ, യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. ടൗൺ യൂണിറ്റ് പ്രസിഡന്റ് ടി.കെ സുഭാഷ് അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി പി.ജി രാധാകൃഷ്ണൻ ടൗൺ സെക്രട്ടറി എം.കെ നാണപ്പൻ,ശങ്കരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.