പത്തനംതിട്ട : സ്‌കൂൾ തലത്തിലുള്ള വിവിധ പ്രവേശന പരീക്ഷകൾക്കും മത്സര പരീക്ഷകൾക്കും തയാറെടുക്കുന്ന കുട്ടികൾക്കും ഭാവിയിൽ സിവിൽ സർവീസ്, മെഡിക്കൽ എൻജിനീയറിംഗ് പോലെയുള്ള പ്രവേശന പരീക്ഷകൾ എഴുതാൻ ആഗ്രഹിക്കുന്നവർക്കും സർക്കാരിന്റെ വിവിധ സ്‌കോളർഷിപ്പുകൾ നേടാൻ ആഗ്രഹിക്കുന്നവർക്കുമായി ‌‌ഒരു മാസത്തേക്ക് ഓൺലൈൻ പരിശീലനം തികച്ചും സൗജന്യമായി നൽകുന്നു.
മത്സര പരീക്ഷാരംഗത്ത് 25 വർഷങ്ങളായി കേരളത്തിൽ പ്രവർത്തിക്കുന്ന അടൂർ എൻ.ഐ.ഇ.ആർ.ആണ് കൊവിഡ് കാലത്ത് സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.കേരളാ / സി.ബി.എസ്.ഇ./ഐ.സി.എസ്.ഇ.തുടങ്ങി എതു സിലബസുകളിലും പഠിക്കുന്ന 2, 3, 4, 5, 6 ക്ലാസിലെ കുട്ടികൾക്ക് ഇതിൽ പങ്കെടുക്കാം. നിലവിലുള്ള സ്‌കൂൾ ഓൺലൈൻ ക്ലാസിനെ ബാധിക്കാത്ത തരത്തിലുള്ള സമയക്രമീകരണമായിരിക്കും. ഈ ആഴ്ചയിൽ ഒന്നര മണിക്കൂറാണ് ക്ലാസ്. ഓരോ ജില്ലയിൽ നിന്നും 2,3,4,5,6 എന്നീ ഓരോ ക്ലാസിൽ നിന്നും ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് വീതമാണ് അവസരം ലഭിക്കുന്നത്. കണക്ക്, ഇംഗ്ലീഷ് ഗ്രാമർ, ബുദ്ധിശക്തി, പൊതുവിജ്ഞാനം, സ്‌കിൽ ട്രെയിനിംഗ്, വ്യക്തിവികാസം എന്നിവയാണ് പ്രധാനമായും ക്ലാസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ പ്രശസ്തരായ നൂറോളം അദ്ധ്യാപകരും ട്രെയിനർമാരുമാണ് ഈ ക്ലാസ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകുന്നതാണ്. പഠനത്തോടൊപ്പം കുട്ടികൾക്ക് കലാപരമായ കഴിവുകൾ അവതരിപ്പിക്കാനുള്ള സംവിധാനവും വിവിധ സെലിബ്രിറ്റികളുമായി ലൈവ് ആയി സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. താൽപ്പര്യമുള്ളവർ കുട്ടിയുടെ പേര്, ക്ലാസ്, ഫോൺ നമ്പർ, സ്‌കൂളിന്റെ പേര് എന്നീ വിവരങ്ങൾ 8921391917, 8086520630 ഇതിൽ ഏതെങ്കിലും ഒരു നമ്പരിലേക്ക് ഇന്നുതന്നെ വാട്പ് മെസേജ് ചെയ്ത് സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.