തിരുവല്ല: ഇരമല്ലിക്കര ശ്രീഅയ്യപ്പ കോളേജിൽ 2020-21 അദ്ധ്യയന വർഷത്തിൽ മീഡിയ സ്റ്റഡീസ് വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. യു.ജി.സി മാനദണ്ഡങ്ങൾ പ്രകാരം കോട്ടയം ഡി.ഡി ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. എം.സി.ജെ/ എം.എയും നെറ്റും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷയും ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 24 ന് രാവിലെ 11ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക.