ചെങ്ങന്നൂർ: അടുപ്പ് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ തീ പടർന്ന് തിരുവൻവണ്ടൂർ ഇരമല്ലിക്കര വല്യപറമ്പിൽ വടക്കേതിൽ അജികുമാറിന്റെ മകൾ അശ്വതി (20) ക്ക് ഗുരുതരമായി പൊള്ളലേറ്റു. വിറകടുപ്പ് കത്തിക്കുന്നതിന് വേണ്ടി ഡീസലും പെടോളും ചേർത്ത് അടുപ്പി ൽ ഒഴിക്കുമ്പോൾ കത്തിച്ചുവെച്ച മെഴുകുതിരിയിൽനിന്ന് തീ പടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു..കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. അറുപത് ശതമാനം പൊള്ളലേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു.