 
കൊഴുവല്ലൂർ: പടിഞ്ഞാറ്റേതിൽ പരേതനായ എം. എം ജോർജ്ജിന്റെ മകൻ പ്രൊഫ. പി.ജി മത്തായി (76, റിട്ട. പ്രൊഫ. ബസേലിയോസ് കോളേജ്, കോട്ടയം) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് മെഴുവേലി ഹോളി ഇന്നസെന്റ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: പരേതയായ ആനി മത്തായി കിടങ്ങന്നൂർ പുന്നമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: പ്രിയാമോൾ, പ്രവീൺ (അമാൻ കോളേജ് ഓഫ് സയൻസ് ആന്റ് ടെക്‌നോളജി), പ്രതിഭ (വനിതാ ശിശുവികസന വകുപ്പ്). മരുമക്കൾ: ഡോ. ടി. സി. തോമസ് (ഫിസിഷ്യൻ ഇ.എസ്.ഐ ഹോസ്പിറ്റൽ വടാവാതൂർ), മഞ്ജു പ്രവീൺ, ബെന്നി വർഗീസ് (ബി.പി.സി. എൽ ഡീലർ ബി ആന്റ് ബി ഫ്യൂവൽസ് കീഴില്ലം)