15-karshakan-kalanjoor
കർഷക സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കലഞ്ഞൂരിൽ നടന്ന റാലിയും പൊതുയോഗവും

കലഞ്ഞൂർ- ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കലഞ്ഞൂരിൽ ഇടതു മുന്നണിയുടെ ആഭിമുഖ്യത്തിൽ റാലിയും പൊതുയോഗവും നടത്തി. സിപിഎം ഏരിയ കമ്മിറ്റി അംഗം എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. കെ ചന്ദ്രബോസ് അദ്ധ്യക്ഷനായി. എസ് രഘു, രാജൻ ഉണ്ണിത്താൻ, സജീവ് റാവുത്തർ. ടി എൻ സോമരാജൻ എന്നിവർ സംസാരിച്ചു.