പത്തനംതിട്ട : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന യുറീക്ക ശാസ്ത്രകേരളം വിജ്ഞാനോത്സവം പ്രാഥമിക ഘട്ടം 31 വരെ നടക്കും. കുട്ടികൾ സ്വയം വിലയിരുത്തുന്ന രീതിയാണ് ഇത്തവണ സ്വീകരിച്ചിട്ടുള്ളത്.എൽ.പി, യു.പി എച്ച്.എസ് , എച്ച്.എസ്.എസ് വിഭാഗങ്ങൾ അവരവർ നിർദേശിച്ചിട്ടുള്ള പ്രവർത്തനങ്ങൾ 31 വരെയുള്ള സമയത്തിനിടയിൽ ചെയ്യാം. പ്രവർത്തന നിർദേശത്തോടൊപ്പം വിലയിരുത്തൽ സൂചകങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രവർത്തന പൂർത്തിയാക്കിയെന്ന് ബോദ്ധ്യപ്പെടുന്ന കുട്ടി അടുത്ത ഘട്ടമായ പഞ്ചായത്ത് മുനിസിപ്പൽ തലത്തിലേക്ക് രജിസ്റ്റർ ചെയ്യണം.കുട്ടികൾക്കുള്ള അറിയിപ്പുകൾ സ്കൂൾ ഗ്രൂപ്പുകൾ വഴി ലഭ്യമാക്കും. edu.kssp.in എന്ന വൈബ് സൈറ്റിൽ വിവരങ്ങൾ ലഭിക്കും. ഒരു പ്രവർത്തനം വീണ്ടും ചെയ്ത് മെച്ചപ്പെടുത്താനും കുട്ടിയ്ക്ക് സ്വാതന്ത്ര്യം ഉണ്ട്. പഞ്ചായത്തുകൾ മുനിസിപ്പൽ തലം ജനുവരിയിൽ നടക്കും. അദ്ധ്യാപകരുടെ വിലയിരുത്തലും ഉണ്ടാകും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9446418835, 9446187602.