ballet

പത്തനംതി​ട്ട : തദ്ദേശ പൊതുതി​രഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ പി.ബി. നൂഹിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ട്രെയിനിംഗ് നൽകി. പോസ്റ്റൽ ബാലറ്റ്/സ്‌പെഷൽ പോസ്റ്റൽ ബാലറ്റ് എന്നിവ എങ്ങനെ കൈകാര്യം ചെയ്യണം എന്നിവ സംബന്ധിച്ച് വിശദീകരിച്ചു. പ്രാഥമിക പരിശോധന, സൂക്ഷ്മ പരിശോധന എന്നിവ എങ്ങനെ ശരിയായ രീതിയിൽ നടത്താം എന്നിവയെ സംബന്ധിച്ചും ക്ലാസ് എടുത്തു. രണ്ട് സെഷനായാണ് ക്ലാസുകൾ സംഘടിപ്പിച്ചത്. ഡിഡിപി ഓഫീസ് ജൂനിയർ സൂപ്രണ്ട് ടി.ബിനോയി ക്ലാസ് നയിച്ചു. അസിസ്റ്റന്റ് കളക്ടർ വി. ചെൽസാസിനി പങ്കെടുത്തു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം

തിരുവല്ല നഗരസഭയുടെ തി​രഞ്ഞെടുപ്പ് നടന്ന ഒന്നു മുതൽ 20 വരെയുളള വാർഡുകളിലെ വോട്ടെണ്ണൽ എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്ഥാനാർത്ഥി / ഏജന്റ് എന്നിവർക്ക് വോട്ടെണ്ണലിൽ പങ്കെടുക്കാമെന്ന് തിരുവല്ല നഗരസഭ വരണാധികാരി അറിയിച്ചു.