ചെങ്ങന്നൂർ: ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇന്നുമുതൽ 26 വരെ ദശാവതാരച്ചാർത്ത് മഹോത്സവം നടക്കും. മോഹിനി രൂപത്തോടെയാണ് മഹോത്സവം ആരംഭിക്കുക. മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളാണ് ആറടി ഉയരമുള്ള ചതുർബാഹുക്കളോടുകൂടിയ വിഗ്രഹത്തിൽ ചാർത്തുന്നത്. മേൽശാന്തി കാവുംഭാഗം പെരിങ്ങോൾ കല്ലംപള്ളി ഇല്ലം കെ.ഇ ശങ്കരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. 26ന് പാർത്ഥസാരഥി രൂപച്ചാർത്തോടെ ഉത്സവം സമാപിക്കും. വിവിധ ഭക്തജനങ്ങളുടെ വഴിപാടായി മണ്ഡല പൂജയും, ലക്ഷദീപക്കാഴ്ചയും നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ദർശനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുക എന്ന് ഭാരവാഹികൾ പറഞ്ഞു.