തണ്ണിത്തോട്: കോൺഗ്രസ് സി.പി.എം പ്രവർത്തകർ തമ്മിൽ തണ്ണിത്തോട്പൊലീസ് സ്റ്റേഷനിൽ വക്കേറ്റവും സംഘർഷവും. കഴിഞ്ഞ 7 ന് രാത്രി മണ്ണീറ തലമാനം കോളനിയിൽ പണം നൽകി വോട്ടുപിടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ മുൻ ഗ്രാമ പഞ്ചായത്തഗം റ്റിജോ തോമസുൾപ്പെടെയുള്ള സി.പി.എം പ്രവർത്തകരെ തടയുകയും തുടർന്ന് സംഘർഷാവസ്ഥയുണ്ടാവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ തണ്ണിത്തോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇരുകൂട്ടരെയും ഇന്നലെ രാവിലെ 11 ന് സ്റ്റേഷനിൽ വിളിപ്പിച്ചപ്പൊഴാണ് ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായത് തുടർന്ന് പൊലീസുകാർ ഇരുകൂട്ടരേയും അനുനയിപ്പിച്ച് വിടുകയായിരുന്നു. പൊലീസ് സ്റ്റേഷൻ പരിസരത്ത് വാക്കേറ്റമുണ്ടായതിനെ തുടർന്ന് ഇരുകൂട്ടരേയും അനുനയിപ്പിച്ച് പറഞ്ഞ് വിട്ടതായി തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ.അയ്യൂബ്ഖാൻ പറഞ്ഞു.