വെണ്ണിക്കുളം : എം.വി.ജി.എം പോളിടെക്‌നിക് കോളജിൽ കമ്പ്യൂട്ടർ എൻജിനീയറിംഗ്, ഓട്ടോ മൊബൈൽ എൻജിനീയറിംഗ് എന്നീ വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെയും മാത്തമാറ്റിക്‌സ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ലക്ചറർ തസ്തികയിലേക്ക് അതാത് ബ്രാഞ്ചിലുള്ള ഒന്നാംക്ലാസ് ബിടെക് ബിരുദവും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് യു.ജി.സി മാനദണ്ഡ പ്രകാരമുള്ള 55 ശതമാനത്തിൽ കുറയാത്ത മാസ്റ്റർ ബിരുദവും നെറ്റുമാണ് യോഗ്യത. ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ gpcvennikulam@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ഈ മാസം 20 ന് വൈകിട്ട് നാലിന് മുൻപായി ലഭിക്കത്തക്കവിധം അപേക്ഷിക്കണം. ഫോൺ: 0469 2650228.