അടൂർ : ഓർത്തഡോക്സ് സൺഡേസ്കൂൾ അടൂർ - കടമ്പനാട് ഭദ്രാസന വാർഷിക പൊതുയോഗം ഡോ. സഖറിയാസ് മാർ അപ്രേംമെത്രപ്പോലിത്ത ഉദ്ഘാടനം ചെയ്തു. അടൂർ സെന്റ്മേരീസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ജോജി കെ.ജോയി അദ്ധ്യക്ഷതവഹിച്ചു. ഭദ്രാസന ഡയറക്ടർ സ്ഥാനത്തുനിന്നും വിരമിച്ച പ്രൊഫ.ജോസ് വി.കോശി, സെക്രട്ടറി ഇ.എം ജോൺ, ഇൻസ്പെക്ടർമാരായ മോളി ഡേവിഡ്, ടി.ഒ സജിമോൻ, സെക്രട്ടറിമാരായ സിസ്റ്റർ ഷൈനോ,ബിനു വർഗീസ് എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി.ടി.എം യോഹന്നാൻ, അലക്സാണ്ടർ മടവിള, എൻ. വൈ. ജോൺ, ജി. തോമസ്,വിൽസൺ വർഗീസ്,ലിജോ വർഗീസ്, ലിജി ഐപ്പ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭദ്രാസന സെക്രട്ടറിയായി എബിൻ ജോർജ്ജിനെ തിരഞ്ഞെടുത്തു.