പത്തനംതിട്ട: കർഷകരോട് കേന്ദ്ര സർക്കാർ നീതിപുലർത്തുക, പെട്രോൾ വിലവർദ്ധന ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ടെയിലേഴ്സ് അസോസിയേഷൻ പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന ട്രഷറർ ജി.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ.രാജസേനൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.ജി.രാജൻ, ട്രഷറർ എം.വി മോഹനൻ,എം.എസ്.ഗോപാലകൃഷ്ണൻനായർ,കൃഷ്ണവേണി,എം.വി ജേക്കബ്,പി.പി അലക്സാണ്ടർ എന്നിവർ സംസാരിച്ചു.