പത്തനംതിട്ട: മല്ലപ്പള്ളി ജോർജ് മാത്തൻ മിഷൻ ആശുപത്രി കോഴഞ്ചേരി എംജിഎം മുത്തൂറ്റ് ആശുപത്രിയുമായി ചേർന്നുള്ള സംയുക്ത ചികിത്സാ സംരംഭത്തിന്റെ ഉദ്ഘാടനവും ആരോഗ്യ ബോധവത്കരണ സെമിനാറും നാളെ നടക്കും. രാവിലെ 10.30ന് ഡോ.ജോർജ് ഹാരോൾഡ് ഉദ്ഘാടനം ചെയ്യും. റവ.മാത്യു പി.ജോർജ് അദ്ധ്യക്ഷത വഹിക്കും. ഡോ.മാത്യു തര്യൻ, ഡോ.കെ.എ. ചാക്കോ, ജോസഫ് ഇമ്മാനുവേൽ എന്നിവർ പ്രസംഗിക്കും. ആരോഗ്യ ബോധവത്കരണ സെമിനാറിന് ഡോ.മാത്യു തര്യൻ, ഡോ.കെ.എൽ. ലേഖ എന്നിവർ നേതൃത്വം നൽകും. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം നാലു മുതൽ 5.30വരെ സ്‌പെഷലൈസ്ഡ് ഒപികൾ ഉണ്ടാകും.
മുത്തൂറ്റ് ആശുപത്രി അഡ്മിനിസ്‌ട്രേഷൻ ചീഫ് മാനേജർ അശ്വിൻ, ബിസിനസ് ഡവലപ്‌മെന്റ് മാനേജർ സുജിത്, ജോർജ് മാത്തൻ മിഷൻ ആശുപത്രി സെക്രട്ടറി ജോയി ജോസഫ്, ജോർജ് വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.