പത്തനംതിട്ട : കർഷകർ നടത്തുന്ന ചലോ ദില്ലി സമരത്തിന് പിന്തുണയുമായി ഐക്യദാർഢ്യ സമിതി രൂപീകരിച്ചു. മാദ്ധ്യമ പ്രവർത്തകൻ വിനോദ് ഇളകൊള്ളൂർ ഉദ്ഘാടനം ചെയ്തു. കർഷക പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് ജോർജ് മാത്യു കൊടുമൺ അദ്ധ്യക്ഷത വഹിച്ചു. കെ ജി അനിൽകുമാർ, അഡ്വ ടി എച്ച് സിറാജുദ്ദീൻ, എം എൻ സുകുമാരൻ, എസ് രാജീവൻ, സനിലാ ജോർജ്, പി കെ ഭഗത്, ബിനു ബേബി, സുരേഷ് കുമാർ എസ്, ലക്ഷ്മി ആർ ശേഖർ തുടങ്ങിയവർ പങ്കെടുത്തു.സമിതി ഭാരവാഹികൾ : ചെയർമാൻ- പ്രൊഫ.ഫിലിപ് എൻ തോമസ്, കൺവീനർ- ജോർജ് മാത്യു കൊടുമൺ, വൈസ് ചെയർമാൻ- എം.എൻ സുകുമാരൻ, ജോയിന്റ് കൺവീനർ- എസ് രാധാമണി