16-police-jeep
ട്രാഫിക് നിയമം ലംഘിച്ച പന്തളം ജംഗക്ഷനിൽ നിർത്തിയിരുന്ന പോലീസ് ജീപ്പ്‌

പന്തളം: .തിരക്കേറിയ പന്തളം ജംഗ്ഷനിൽ സിഗ്‌നൽ ലൈറ്റ് മറികടന്ന് തെറ്റായ ദിശയിലൂടെ ജീപ്പ് ഓടിച്ചു കയറ്റി പൊലീസ്. ഇന്നലെ വൈകിട്ട് പന്തളം എസ്.ഐ .ആർ .ശ്രീകുമാർ സഞ്ചരിച്ച പന്തളം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് തെറ്റായ ദിശയിലുടെ പോയത്.
എസ്.ഐ മുമ്പും ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. എറെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന എം.സി.റോഡിൽ ഹോം ഗാർഡുകളെയാണ് ഗതാഗത നിയന്ത്രണത്തിന് നിയോഗിക്കുന്നത്.