
പത്തനംതിട്ട : വനിതാ കമ്മിഷന്റെ ജില്ലയിലെ അദാലത്ത് 18ന് രാവിലെ 10.30 മുതൽ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും അദാലത്ത് സംഘടിപ്പിക്കുക. പരാതിക്കാരെയും എതിർകക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളിൽ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടികളെയും പ്രത്യേകിച്ച്, പത്ത് വയസിനു താഴെയുള്ളവർ, മുതിർന്ന പൗരൻമാർ, രോഗമുള്ളവർ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം. അദാലത്തിനെത്തുന്നവർ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.