17-sob-santhanavally
സന്താനവല്ലി

അടൂർ. മഹാത്മജനസേവന കേന്ദ്രം അന്തേവാസിയും പന്തളം തെക്കേക്കര പൊങ്ങലടി വാലുവിളയിൽ വീട്ടിൽ പരേതനായ മുരളീധരന്റെ ഭാര്യയുമായ സന്താനവല്ലി (63) നിര്യാതയായി. സംരക്ഷിക്കാൻ കഴിയാത്തതിനാൽ മകനാണ് മഹാത്മയിലെത്തിച്ചത്. പിന്നീട് മകനോ ബന്ധുക്കളോ എത്തിയില്ല. ബന്ധുക്കളെത്തിയാൽ മൃതദേഹം വിട്ടുനൽകുമെന്ന് മഹാത്മ ജനസേവനകേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.