17-sob-cn-somanathan-nair

പത്തനംതിട്ട: എൻഎസ്എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ പ്രസിഡന്റ് പത്തനംതിട്ട കൊടുന്തറ കാർത്തികയിൽ അഡ്വ. സി.എൻ.സോമനാഥൻ നായർ (67) നിര്യാതനായി. നാളെ രാവിലെ 10 മുതൽ ഒരു മണിവരെ എൻഎസ്എസ് താലൂക്ക് യൂണിയൻ ഓഫീസിൽ പൊതു ദർശനത്തിന് ശേഷം വൈകിട്ട് 4ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. പത്തനംതിട്ട നഗരസഭ മുൻവൈസ് ചെയർമാൻ, പത്തനംതിട്ട ബാർ അസോസിയേഷൻ പ്രസിഡന്റ്, ഭൂപണയബാങ്ക് ഡയറക്ടർ ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. റിട്ട. അദ്ധ്യാപിക വിമലാദേവിയാണ് ഭാര്യ. മക്കൾ: അനന്തകൃഷ്ണൻ (യുകെ), അപർണ്ണ (ബംഗളുരു).