cc

പത്തനംതിട്ട: പന്ത്രണ്ട് ഗ്രാമപഞ്ചായത്തുകളും പത്തനംതിട്ട നഗരസഭയും ഉൾപ്പെടുന്നതാണ് ആറന്മുള മണ്ഡലം. നാല് പഞ്ചായത്തുകൾ വീതം എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരു പഞ്ചായത്ത് എൻ.ഡി.എയ്ക്കും ലഭിച്ചു. പത്തനംതിട്ട നഗരസഭയിലും മൂന്ന് പഞ്ചായത്തുകളിലും ആർക്കും ഭൂരിപക്ഷമില്ല. യു.ഡി.എഫിലെ കാലുവാരലും റിബൽ ശല്യവുമാണ് പത്തനംതിട്ട നഗരസഭയിലെ തുടർഭരണത്തിന് മുന്നണിക്ക് വിലങ്ങുതടിയായത്.

എൽ ഡി എഫ് 13, യു ഡി എഫ്13, എസ് ഡി പി ഐ 3, സ്വതന്ത്രർ 3 എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. ആറന്മുള, ഇലന്തൂർ, കോഴഞ്ചേരി, ഓമല്ലൂർ പഞ്ചായത്തുകളാണ് യു.ഡി.എഫിന് ലഭിച്ചത്. മല്ലപ്പുഴശ്ശേരി, മെഴുവേലി, ഇരവിപേരൂർ, നാരങ്ങാനം, എന്നിവ എൽ. ഡി. എഫിനും ലഭിച്ചു . കോയിപ്രത്തും തോട്ടപ്പുഴശ്ശേരിയിലും ചെന്നീർക്കരയിലും വ്യക്തമായ ഭുരിപക്ഷം ഇരുമുന്നണികൾക്കുമില്ല. കുളനട ഇത്തവണയും ബി.ജെ.പിക്കാണ്.
കഴിഞ്ഞ തവണ പത്തനംതിട്ട നഗരസഭയും ചെന്നീർക്കര, ഇലന്തൂർ, കോയിപ്രം, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളും യു.ഡി.എഫാണ് ഭരിച്ചത്. കുളനട ബി.ജെ.പിയും . ബാക്കി പഞ്ചായത്തുകളായ ആറന്മുള, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, മെഴുവേലി, നാരങ്ങാനം, ഓമല്ലൂർ, ഇരവിപേരൂർ എൽ.ഡി.എഫിനുമായിരുന്നു. ഇതിൽ ആറന്മുളയും കോഴഞ്ചേരിയും ഓമല്ലൂരും ഇപ്പോൾ എൽ.ഡി.എഫിന് നഷ്ടമായി.

ബ്ളോക്ക് പഞ്ചായത്തുകൾ

കോയിപ്രം ,ഇലന്തൂർ, പന്തളം ബ്ലോക്ക് പഞ്ചായത്തുകളാണ് ആറന്മുള മണ്ഡലത്തിൽ ഉൾപ്പെടുന്നത്. കഴിഞ്ഞ തവണ യു.ഡി.എഫ് ഭരിച്ച ഇലന്തൂർ എൽ.ഡി.എഫ് പിടിച്ചെടുത്തു. ( എൽ. ഡി. എഫ് 7, യു. ഡി.എഫ് :4, എൻ .ഡി. എ 1)

കോയിപ്രം ബ്ലോക്ക് യു.ഡി.എഫിന് ലഭിച്ചു . കഴിഞ്ഞ തവണ എൽ.ഡി.എഫായിരുന്നു അധികാരത്തിൽ .

( യു.ഡി.എഫ് : 7, എൽ.ഡി.എഫ് : 6 )
പന്തളം ബ്ലോക്ക് എൽ.ഡി .എഫ് നിലനിറുത്തി. ( എൽ.ഡി.എഫ് : 7, യു.ഡി.എഫ് : 3 എൻ. ഡി .എ : 3 )

പത്തനംതിട്ട നഗരസഭ

എൽ.ഡി.എഫ് :13

യു.ഡി.എഫ് : 13

എസ്.ഡി.പി.ഐ : 3

സ്വതന്ത്രർ : 3

ഗ്രാമ പഞ്ചായത്തുകൾ

ആറന്മുള

യു.ഡി.എഫ് : 10

എൽ.ഡി.എഫ് : 5

എൻ.ഡി.എ : 3

ഇലന്തൂർ

യു.ഡി.എഫ് : 7

എൽ.ഡി.എഫ് : 4

എൻ.ഡി എ : 2

കോഴഞ്ചേരി

യു.ഡി.എഫ് : 8

എൽ.ഡി.എഫ് : 6

എൻ.ഡി.എ :1

ഓമല്ലൂർ

യു.ഡി.എഫ് : 6

എൽ.ഡി.എഫ് : 5

എൻ.ഡി.എ : 2

സ്വത : 1

മല്ലപ്പുഴശ്ശേരി

എൽ.ഡി.എഫ് : 7

യു.ഡി.എഫ് : 3

എൽ.ഡി.എഫ് : 3

മെഴുവേലി .

എൽ.ഡി.എഫ് 7.

യു.ഡി.എഫ് 6.

ഇരവിപേരൂർ

എൽ.ഡി.എഫ് : 9

യു.ഡി.എഫ് :5

എൻ. ഡി. എ : 3

നാരങ്ങാനം

എൽ.ഡി.എഫ് : 5

യു.ഡി.എഫ് : 4

എൻ.ഡി.എ 2

മറ്റുള്ളവർ : 3

കുളനട

യു.ഡി.എഫ് :4

എൽ.ഡി.എഫ് : 2

എൻ.ഡി.എ 8

മറ്റുള്ളവർ : 2

വ്യക്തമായ ഭുരിപക്ഷം ഇല്ലാത്ത പഞ്ചായത്തുകൾ

കോയിപ്രം

യു.ഡി.എഫ് : 6

എൽ.ഡി.എഫ് : 6

എൻ.ഡി.എ : 5

തോട്ടപ്പുഴശ്ശേരി

യു.ഡി.എഫ് : 3

എൽ.ഡി.എഫ് : 3

എൻ.ഡി.എ : 1

മറ്റുള്ളവർ : 6

ചെന്നീർക്കര

എൽ.ഡി.എഫ് : 6

യു.ഡി.എഫ് : 4

എൻ.ഡി.എ : 3

സ്വത :1