കോന്നി : അര നൂറ്റാണ്ടിൽ അധികമായി യു.ഡി.എഫ് കുത്തകയായിരുന്ന പ്രമാടം ഗ്രാമപഞ്ചായത്ത് ഇത്തവണ എൽ.ഡി.എഫ് ഭരിക്കും. 1953ൽ പ്രമാടം ഗ്രാമപഞ്ചായത്ത് രൂപീകരിച്ച കാലം മുതൽ യു.ഡി.എഫാണ് ഭരണം നടത്തുന്നത്. 19 സീറ്റുകളുള്ള പഞ്ചായത്തിൽ 10 സീറ്റുകൾ നേടിയാണ് ഇത്തവണ എൽ.ഡി.എഫ് അധികാരത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 13സീറ്റുകൾ നേടിയ യു.ഡി.എഫിന് ഇത്തവണ ഏഴ് സീറ്റിൽ ഒതുങ്ങേണ്ടി വന്നു. വർഷങ്ങൾക്ക് ശേഷം എൻ.ഡി.എ വീണ്ടും അക്കൗണ്ട്
പ്രമാടം ഗ്രാമപഞ്ചായത്ത് വിജയികൾ (വാർഡ് ,പേര്,പാർട്ടി ക്രമത്തിൽ)
ഒന്ന് : കെ.എം.മോഹനൻ (സി.പി.എം), രണ്ട് : എൻ. നവനീത് (സി.പി.എം), മൂന്ന് : ആനന്ദവല്ലിഅമ്മ (കോൺഗ്രസ്), നാല് : വി.ശങ്കർ (ബി.ജെ.പി), അഞ്ച് : എം.കെ. മനോജ് (കോൺഗ്രസ്), ആറ് : അമൃത സജയൻ (സി.പി.ഐ), ഏഴ് : രാഗി (കോൺഗ്രസ്), എട്ട് : രാജി.സി.ബാബു (സി.പി.എം), ഒൻപത് : തോമസ് ചെറിയാൻ (കോൺഗ്രസ്), 10 :മിനി റെജി (സി.പി.ഐ), 11:കിഞ്ഞന്നാമ്മ (കോൺഗ്രസ്), 12 :എം.വി. ഫിലിപ്പ് ( കോൺഗ്രസ്), 13 കെ.ജയകൃഷ്ണൻ: (ബി.ജെ.പി), 14:പ്രസീത രഘു ( കോൺഗ്രസ്), 15 : നിഷ മനോജ് (സി.പി.എം), 16: ജി. ഹരികൃഷ്ണ.ൻ (സി.പി.എം), 17 : തങ്കമണി (സി.പി.എം), 18 : വാഴവിള അച്യുതൻ നായർ (സി.പി.എം), 19 ; ലിജ ശിവപ്രകാശ് ( സി.പി.എം).
നിലവിലെ കക്ഷിനില
എൽ.ഡി.എഫ് : 10
യു.ഡി.എഫ് :7
എൻ.ഡി.എ : 2
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ
എൽ.ഡി.എഫ് : 8
യു.ഡി.എഫ് :11